പമ്പ: ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് മുപ്പത്തിയെട്ടുകാരിയായ യുവതി മഞ്ജു ഇന്നു രംഗത്തെത്തിയിരുന്നു. വലിയ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്നുള്ള വിവരം പോലീസ് വ്യക്തമാക്കിയിരുന്നു. എല്ലാപ്രതിഷേധങ്ങളെയും തരണം ചെയ്തുമുന്നോട്ടു പോകാന്‍ തയാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ഒരുക്കാമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മലകയറുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു.
Discussion about this post