എരുമേലി: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദു തിരിച്ചു പോയി. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരിച്ചു പോകുന്നതെന്ന് യുവതി പറഞ്ഞു. രാവിലെ ഒന്‍പത് മണിക്കാണ് എരുമേലിയില്‍ എത്തിയത് . തുടര്‍ന്ന് എരുമേലി പോലീസ് സ്റ്റേഷനിലേക്ക് പോയി വിവരങ്ങള്‍ നല്‍കി . എരുമേലിയില്‍ നിന്ന് മാറണമെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പക്ഷേ വലിയ പ്രതിഷേധമാണുയര്‍ന്നതെന്ന് ബിന്ദു പറഞ്ഞു.
തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടു പോകാനാണ് ശ്രമിച്ചത് . എന്നാല്‍ അയ്യപ്പ ഭക്തര്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് തടഞ്ഞതിനെ തുടര്‍ന്നാണ് തിരിച്ചു പോവുകയാണെന്ന് ബിന്ദു പറഞ്ഞത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടെന്നാണ് സൂചന. അതേസമയം ബിന്ദുവിനെ പൊലീസ് ജീപ്പില്‍ പമ്പയിലേക്ക് തന്നെ കൊണ്ടുപോയതാണെന്ന് ഭക്തര്‍ ആരോപിച്ചു.
കോഴിക്കോട് ചേവായൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ് ബിന്ദു. ഇവരുടെ നേതൃത്വത്തില്‍ ഹിന്ദു ആരാധന രീതികളെയും, ക്ഷേത്ര വിശ്വാസങ്ങളെയും തെരുവില്‍ അവഹേളിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തീവ്ര ഇടതു വാദം ഉയര്‍ത്തുന്ന ഇവര്‍ ശബരിമല കയറാനും തയ്യാറെടുത്തതെന്നാണ് സൂചന.
Discussion about this post