ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കും. മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പാണ് ഹര്‍ജികള്‍ പരിഗണിക്കുക. അടുത്ത മാസം 16നാണ് മണ്ഡലമാസ പൂജകള്‍ക്കായി നട തുറക്കുക. തുറന്ന കോടതിയില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാകും ഹര്‍ജികള്‍ പരിഗണിക്കുക. യുവതി പ്രവേശനത്തിനെതിരെ 19 റിവ്യു ഹര്‍ജികളും 2 റിട്ട് ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ളത്.
Discussion about this post