ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ആഘോഷവേളകളില്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഉള്ള നടപടികള്‍ വിപുലമാക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആഹ്വാനം ചെയ്തു. സാമൂഹിക സന്നദ്ധ സംഘടനകള്‍ ഇതു സംബന്ധിച്ച ബോധവല്‍ക്കണത്തിന് മുന്‍കൈ എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ ആഴ്ചകളായി ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വളരെ കൂടുതലാണ്.
ദസ്റ ആഘോഷങ്ങള്‍ക്കു ശേഷമാണ് മലിനീകരണത്തിന്റെ തോത് ഉയര്‍ന്നത് എന്ന് വിലയിരുത്തുന്നു. പടക്കങ്ങളും വെടിക്കോപ്പുകളും മലിനീകരണം ഉയര്‍ത്തുമെന്നതിനാല്‍ ഇവ ഉപയോഗിക്കന്നത് നിയന്ത്രിക്കണം എന്നും അധികൃതര്‍ നേരത്തെ മുന്നറിയിപ്പു നല്കിയിരുന്നു.
അടുത്ത സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിളവിറക്കുന്നതിനു മുന്നോടിയായി നിലങ്ങള്‍ കത്തിക്കുന്നതും ഡല്‍ഹിയില്‍ അന്തരീകഷമലിനീകരണം കൂടാനുള്ള കാരണമായി പറയുന്നു.
Discussion about this post