ആലപ്പുഴ: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചിരുന്ന ഹൗസ്ബോട്ട് റാലി നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. കേരളീയ തനതു കലാരൂപങ്ങളുടെ പ്രദര്‍ശനവും ഇതോടനു ബന്ധിച്ച് നടക്കും.
ആലപ്പുഴ ജില്ലയിലെ കായല്‍ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡി.ടി.പി.സി) ആഭിമുഖ്യത്തില്‍ ബാക്ക് ടു ബാക്ക്വാട്ടേഴ്സ് എന്ന പേരില്‍ നവംബര്‍ രണ്ടു മുതല്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ബൈക്ക് റാലി, ഫോട്ടോ പ്രദര്‍ശനം, ഹൗസ് ബോട്ട് റാലി, കലാവിരുന്ന് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. നവംബര്‍ രണ്ടിന് രാവിലെ എട്ടിന് ആലപ്പുഴ ബീച്ചില്‍ നിന്ന് ഹൗസ്‌ബോട്ട് ടെര്‍മനിലിലേയ്ക്ക് ബാക്ക് ടു ബാക്ക്വാട്ടേഴ്സ് സന്ദേശം വഹിച്ചുകൊണ്ടുള്ള ബൈക്ക് റാലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ 10 മണിക്ക് പ്രളയകാലത്തെ ആലപ്പുഴ ജില്ലയുടെ അതിജീവനത്തിന്റെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദര്‍ശനം ”അതിജീവനത്തിന്റെ നാള്‍വഴികള്‍” ആലപ്പുഴ പുന്നമട ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടക്കും. രാവിലെ 11 മണി മുതല്‍ 225 ല്‍പരം ഹൗസ് ബോട്ടുകള്‍, 100 ല്‍പരം ശിക്കാരകള്‍ എന്നിവ അണിനിരക്കുന്ന ബാക്ക് ടു ബാക്ക്വാട്ടേഴ്സ് ഹൗസ്‌ബോട്ട് മഹാറാലി ആരംഭിക്കും. ലോക വിനോദ സഞ്ചാര രംഗത്തെ അത്യപൂര്‍വ്വമായ ഹൗസ്‌ബോട്ട് റാലിയില്‍ പങ്കെടുക്കുന്നതിനായി ആലപ്പുഴ ഡി.ടി.പി.സി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അന്നേ ദിവസം മൂന്ന് മണിക്കൂറോളം സൗജന്യ ഹൗസ്‌ബോട്ട് യാത്ര അനുവദിക്കുന്നതാണ്
Discussion about this post