Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് കേരള ബാങ്ക് നാഴികക്കല്ലാകും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
Oct 27, 2018, 06:21 pm IST
in കേരളം

കൊച്ചി: സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് കേരള ബാങ്ക് നാഴികക്കല്ലാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എളമക്കര സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഹെഡ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം എളമക്കര പേരണ്ടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ പ്രസ്ഥാനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. താരതമ്യമില്ലാത്ത ബഹുജന സ്വാധീനമാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 50% വും കേരളത്തിലാണ്. കേരളീയ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സഹകരണ മേഖല സ്പര്‍ശിക്കുന്നു. ഒന്നര ലക്ഷം കോടി നിക്ഷേപം ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപയായി വളര്‍ന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇതു തെളിയിക്കുന്നത്.

പുതിയ കാലം, പുതിയ വെല്ലുവിളികള്‍ എന്നിവ വിലയിരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ബാങ്കിംഗ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സഹകരണ മേഖലയില്‍ കാലാനുസൃതമായ മാറ്റം വേണം. സഹകരണ പ്രസ്ഥാനത്തിന്റെ ആധുനികവത്കരണമാണ് അടുത്തിടെ പ്രഖ്യാപിച്ച സഹകരണ നയത്തിലെ പ്രധാന ഘടകം. സേവനങ്ങള്‍ പരിഷ്‌ക്കരിക്കണം. എല്ലാ സേവനങ്ങളും മൊബൈലില്‍ ലഭ്യമാകുമ്പോള്‍, പുതുതലമുറയെ ആകര്‍ഷിക്കുന്ന വിധത്തില്‍ സഹകരണ മേഖലയെയും പരിഷ്‌ക്കരിക്കണം. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനു വേണ്ടിയാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 16 മാസങ്ങള്‍ക്കൊണ്ടാണ് കേരള ബാങ്കിന് റിസര്‍വ് അനുമതി നേടിയെടുത്തിരിക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ പ്രവാസി നിക്ഷേപത്തിന്റെ 50% എങ്കിലും സഹകരണ മേഖലയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ സ്വപ്ന പദ്ധതികള്‍ക്കെല്ലാം ആദ്യം സഹായം നല്‍കിയത് സഹകരണ ബാങ്കാണെന്ന് മന്ത്രി വ്യക്തമാക്കി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies