വാഷിങ്ടണ്‍: ഉസാമ ബിന്‍ലാദനെ വധിച്ച സൈനികരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അഭിനന്ദിച്ചു. ‘ജോലി ഭംഗിയായി നിര്‍വഹിച്ചു’ വെന്ന് അദ്ദേഹം സൈനികരോട് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജോ ബിഡനോടൊപ്പം കെന്റക്കിയിലെ സൈനിക ആസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചയിലാണ് ഒബാമ സൈനികരെ അഭിനന്ദിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സൈനിക ഓപ്പറേഷനുകളിലൊന്നായാണ് ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.