കൊച്ചി: ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് നീലക്കുറിഞ്ഞി സ്പെഷ്യല്‍ ആയി നടത്തിവന്ന യാത്ര ഇനി അടുത്ത നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാത്രമേ ആസ്വദിക്കാനുള്ള അവസരം ഉണ്ടാവു. ഇനിയും നീലകുറിഞ്ഞിയുടെ ഈ പ്രതിഭാസം കാണാത്തവര്‍ക്കായി ഈ മാസം അവസാനം വരെ എറണാകുളം ഡിടിപിസി ബുക്കിംഗ് ലഭ്യമാക്കുന്നുണ്ട്. എസി പുഷ്ബാക്ക് സൗകര്യങ്ങളോടു കൂടിയ ഈ യാത്രക്ക് ആളൊന്നിനു 1024 ( ജിഎസ്ടി ഉള്‍പ്പെടെ) രൂപയാണ് ഈടാക്കുന്നത് (ഇതില്‍ ഭക്ഷണം ഉള്‍കൊള്ളിച്ചിട്ടില്ല). ഈ യാത്രയില്‍ നീലകുറിഞ്ഞിയുടെ മനോഹാരിതയോടൊപ്പം വരയാടുകളുടെ സാന്നിധ്യവും കണ്ടാസ്വദിക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.
മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : മധുര രാമേശ്വരം ധനുഷ്‌കോടി , ഭൂതത്താന്‍ കേട്ട് , അതിരപ്പിള്ളി , ആലപ്പുഴ , . മൂന്നാര്‍ 2 ഡേ പാക്കേജ് etc.Visit : www.keralacitytour.com Phone : +91 484 236 7334, +918893 99 8888, +91 8893 85 8888 പിക്കപ്പ് പോയിന്റ്സ്: വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി.പെരുമ്പാവൂര്‍ , കോതമംഗലം.
എറണാകുളം ഡിടിപിസി യോടൊപ്പം ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് ഇതിനോടകം തന്നെ 1300 ഇല്‍ പരം വിനോദസഞ്ചാരികള്‍ മുന്നാറിലെത്തി നീലക്കുറിഞ്ഞി ആസ്വദിച്ച് കഴിഞ്ഞു.
Discussion about this post