Monday, September 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം: അവലോകനയോഗം ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Oct 31, 2018, 04:46 pm IST
in കേരളം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ ഭക്തരുടെയും സഹകരണവും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവസ്വം മന്ത്രി. എന്നാല്‍ യോഗത്തിലേക്ക് ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാര്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് യോഗം ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി യോഗത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് യോഗം ഉദ്ഘാടനം ചെയ്തത്.

ക്രൗഡ് ഫണ്ടിംഗ് വഴി പമ്പയില്‍ പ്രളയത്തില്‍ നശിച്ച സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇരുമുടി കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കാനായി വ്യാപകമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി ഭക്തരുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിനെത്തിയത്. ഇന്ന് രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടന്നത്.

ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ സംസ്ഥാനത്തൊട്ടാകെ വന്‍തോതില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഒരു ആശങ്കയും വേണ്ടന്ന് യോഗത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. പലരും ദര്‍ശനത്തിനായി ആശങ്കയോടെ വിളിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. ഇന്നലെ മാത്രം 35,000 പേര്‍ പൊലീസിന്റെ പോര്‍ട്ടല്‍ വഴി ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്തുവെന്നും ഡിജിപി വ്യക്തമാക്കി.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies