തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തിലും സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ല. എന്നാല്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കടകംപളളി പറഞ്ഞു. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഓഫീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.













Discussion about this post