തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ ഒഴികെ മറ്റാരുടെയെങ്കിലും ചിത്രം സര്‍ക്കാര്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം ഏതെങ്കിലും മഹത്വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍, അദ്ദേഹത്തിന്റെ ഫോട്ടോ വകുപ്പ് മേലധികാരിയുടെ അനുമതിയോടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാം. രാഷ്ട്രപിതാവിന്‍േറത് ഒഴികെയുള്ള ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.
എല്ലാ മുന്‍ഗാമികളുടേയും പേര്, പ്രവര്‍ത്തന കാലയളവ് എന്നിവ കൃത്യമായി പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കിശേഷമേ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥാപന മേലധികാരിയുടെ പ്രവര്‍ത്തന കാലയളവ് തുടര്‍ച്ചയായി എഴുതി വയ്ക്കാവൂ. ഇക്കാര്യത്തില്‍ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തി സ്ഥാപനമേധാവികള്‍ വര്‍ക്ക് ഡിസ്ട്രിബ്യൂഷനില്‍ ഭേദഗതി വരുത്തണമെന്നും സര്‍ക്കുലര്‍ പറയുന്നു.













Discussion about this post