തിരുവനന്തപുരം: കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ ക്യാബുകളുടെ നികുതി കുടിശിക അടയ്ക്കുന്നതിന് മാര്‍ച്ച് 30 വരെ മൂന്ന് തവണകളായി സമയം അനുവദിച്ചു. ആദ്യ തവണ നവംബര്‍ 30 നും രണ്ടാമത്തേത് തവണ 2019 ജനുവരി 30 നും മൂന്നാമത്തേത് തവണ മാര്‍ച്ച് 30 നുമാണ് അടയ്ക്കേണ്ടത്. നികുതി അടയ്ക്കാതെ കുടിശ്ശിക വരുത്തിയവരും നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം യഥാസമയം തവണകള്‍ അടയക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ സൗകര്യം വിനിയോഗിക്കാം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 10 വര്‍ഷത്തെ നികുതി തവണകളായി ടാക്സി/ ടൂറിസ്റ്റ് ഉടമസ്ഥര്‍ക്ക് അടയ്ക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.













Discussion about this post