സന്നിധാനം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. അയ്യായിരത്തിലധികം പേരാണ് ഇന്ന് മലചവിട്ടിയത്.
തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. നാളിതുവരെ കാണാത്ത കനത്ത സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 20 കമാന്‍ഡോകള്‍ ഉള്‍പ്പെടെ 2300ലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ നട അടയ്ക്കും.













Discussion about this post