തിരുവനന്തപുരം: ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും നിയന്ത്രണം പൊലീസിന് തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. അതിന് പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ച് നാളുകള്‍ കൊണ്ട് അവര്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവര്‍ക്കില്ല- പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന് പുറത്തും പലയിടത്തും പയറ്റിത്തെളിഞ്ഞത് ഇവിടെ നടക്കില്ല. ശബരിമല നിയന്ത്രണം പൊലീസ് തന്നെയാണ്. ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂ.













Discussion about this post