ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജകള്‍ക്കു ശേഷം ശബരിമല നട അടച്ചു. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷം ഹരിവരാസനം പാടിയാണ് നട അടച്ചത്. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് ക്ഷേത്ര നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തി. തുടര്‍ന്ന് നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും നടന്നു. സുപ്രീം കോടതിയുടെ യുവതി പ്രവേശന വിധിക്കു ശേഷം അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ ചിത്തിര ആട്ടത്തിരുനാളും കടന്നുപോയത് സംസ്ഥാനത്തെ എല്ലാവര്‍ക്കും ആശ്വാസകരമാണ്. പതിനായിരത്തിലേറെ പേരും ദര്‍ശനത്തിനായി ശബരിമല കയറി. ഇനി മണ്ഡലകാലമാണ് വരുന്നത്. മണ്ഡലകാലം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രമാണുള്ളത്. ഇതിനിടെ സുപ്രീം കോടതി റിവ്യൂഹര്‍ജികളും പരിഗണിക്കും. സുപ്രീംകോടതി റിവ്യൂഹര്‍ജി പരിഗണിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലനിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷം വിശ്വാസി സമൂഹവും.













Discussion about this post