Sunday, February 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്താന്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍

by Punnyabhumi Desk
Nov 7, 2018, 05:40 pm IST
in കേരളം

തിരുവനന്തപുരം: തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പരിശോധനാ സംവിധാനം ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി വെബ് സൈറ്റ് അധിഷ്ഠിത സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കായി തിരുവനന്തപുരത്ത് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷിതത്വ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴില്‍ ശാലകളിലെ അപകടങ്ങളും, തൊഴില്‍ ജന്യ രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. തൊഴിലാളികളുടെ ആരോഗ്യവും, സുരക്ഷയും വ്യവസായ ശാലകളുടെ പരിസരങ്ങളില്‍ കഴിയുന്ന ജനങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഫാക്ടറികളിലെ സുരക്ഷിതത്വം മുഖ്യമായും ഉടമകളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഉത്തരവാദിത്വമാണ്. തന്റെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ജീവന്‍ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലും, ജാഗ്രതയും ഉടമകളുടെ ഭാഗത്തുനിന്നുണ്ടാകണം. കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. പരിസരവാസികളായ ജനങ്ങളുടെ ജീവനും, സ്വത്തും തന്റെ സ്ഥാപനങ്ങള്‍ മൂലം അപകടത്തില്‍െപ്പടില്ലെന്ന് ഉറപ്പാക്കാനും ഉടമകള്‍ക്ക് ബാധ്യതയുണ്ട്. തൊഴിലുടമകള്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പില്‍ നിക്ഷിപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വ്യവസായ – തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം സ്ഥാപനങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടോയെന്നും, ഫാക്ടറി നിയമം പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ഇതു സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കണം. എന്നാല്‍ പരിശോധനയുടെ പേരില്‍ ഉടമകളെയും, തൊഴിലാളികളെയും പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

നിയമം അനുശാസിക്കുന്ന സുരക്ഷാസംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സമയബന്ധിതമായ നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥ തലത്തിലുള്ള പരിശോധനകൊണ്ടുമാത്രം ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. എല്ലാ വ്യവസായ ശാലകളിലെയും തൊഴില്‍ സ്ഥാപനങ്ങളിലെയും സാഹചര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിന് ട്രേഡ് യൂണിയനുകളും തൊഴിലാളികളും രംഗത്തുവരണം. ഫാക്ടറിക്കുള്ളിലെ സുരക്ഷക്കൊപ്പം അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിതങ്ങള്‍ പരിസരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അപകടം വരുത്താതിരിക്കാനുള്ള തയ്യാറെടുപ്പുകളും ഉണ്ടാകണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം തന്നെ തൊഴിലാളികള്‍ കടുത്ത ആരോഗ്യ സുരക്ഷാ ഭീഷണികള്‍ നേരിടേണ്ടിവരുന്നു. പരമ്പരാഗത വ്യവസായ രംഗത്തും തൊഴില്‍ജന്യ രോഗങ്ങളുടെ ഭീഷണി നിലവിലുണ്ട്. വിവിധ രാസവസ്തുക്കള്‍ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതേക്കുറിച്ചെല്ലാം ബോധവത്കരണം നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് തൊഴിലാളിസംഘടനകള്‍ മുന്‍ഗണന നല്‍കണം. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് തുടര്‍ച്ചയായ നടപടി സ്വീകരിച്ചുവരികയാണ്. കശുവണ്ടി, കയര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മേഖലകളില്‍ ഇ എസ് ഐയുമായി ചേര്‍ന്ന് തൊഴില്‍ ജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്്. തൊഴില്‍ ജന്യ രോഗങ്ങളെ കുറിച്ച് പഠനം നടത്താനായി കൂടുതല്‍ മേഖലകളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies