കാസര്‍കോട്: ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട് മധുര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു. കര്‍ണ്ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ യാത്ര ഉദ്ഘാടനം ചെയ്തു. യുവതി പ്രവേശനത്തില്‍ ജനവികാരം മാനിക്കണമെന്ന് യദ്യൂരപ്പ ആവശ്യപ്പെട്ടു.
നാമജപ മന്ത്രഘോഷത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയും, കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ തുടക്കം കുറിച്ചു.













Discussion about this post