തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ ധനസമാഹരണത്തിനായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സഹകരണത്തോടെ ഡോ. ജോര്‍ജ് ആര്‍. തോമസ് നടത്തുന്ന ഹാഫ് മാരത്തോണ്‍ നോണ്‍സ്റ്റോപ്പ് റണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
കൂടുതല്‍ സഹായം നല്‍കാന്‍ പ്രവാസി മലയാളികള്‍ക്ക് പ്രചോദനം നല്‍കാനാണ് കാനഡയില്‍ നിന്നുള്ള പ്രവാസിയായ ഡോ. ജോര്‍ജ് മാരത്തോണ്‍ നടത്തുന്നത്. ക്ലിഫ് ഹൗസ് പരിസരത്ത് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് നിര്‍വഹിച്ച മാരത്തോണ്‍, ഡിസംബര്‍ മൂന്നിന് കേരള-കര്‍ണാടക അതിര്‍ത്തിയായ കുമ്പോളില്‍ അവസാനിക്കും. യാത്രയിലുടനീളം പൈലറ്റ് ആയി മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി നല്‍കിയ ബാറ്ററി കാറും ഉണ്ടാകും.
ഗണിതശാസ്ത്ര അധ്യാപകനായ ഈ 71 കാരന്‍ യാത്രക്കിടയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും നല്‍കും. നേരത്തെ, പ്രളയദുരിതാശ്വാസത്തിനായി കടമ്പനാട്ടുള്ള തന്റെ 20 സെന്റ് ഭൂമി ലൈബ്രറി, അങ്കണവാടി, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവ നിര്‍മിക്കാന്‍ അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്.













Discussion about this post