പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണത്തിനായി അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 1000 വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കും. മുന്‍ വര്‍ഷം 800 അംഗങ്ങളെയാണ് നിയോഗിച്ചിരുന്നത്. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുളളതിനാല്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പായിട്ടുള്ള സാഹചര്യത്തില്‍ 350 വിശുദ്ധിസേനാംഗങ്ങളെയാണ് നിലയ്ക്കലില്‍ വിന്യസിക്കുന്നത്.













Discussion about this post