കോട്ടയം: എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചാ കേസില്‍ പിടികൂടിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുര്‍ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാന്‍ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാന്‍ എന്നിവരാണു പിടിയിലായത്. ഇവരില്‍ ഫനീഫ്, നസീം ഖാന്‍ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയില്‍ എത്തിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹിയിലെ ബൈക്ക് മോഷണക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പപ്പി മിയോയെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ല. ഇയാള്‍ക്കായി കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇയാളെയും കേരളത്തില്‍ എത്തിക്കും. ഷിക്കപ്പുര്‍ പോലീസിന്റെ സഹായത്തോടെ കവര്‍ച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തില്‍നിന്നുമാണ് ഹനീഫിനെയും നസീമിനെയും സംഘം പിടികൂടിയത്. ട്രക്ക് ഡ്രൈവറാണ് നസീം ഖാന്‍. കേസില്‍ രണ്ടുപേര്‍കൂടി ഇനി പിടിയിലാകാനുണ്ട്. ഇവരെയും ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ 12നു പുലര്‍ച്ചെ ഇരുമ്പനത്തെ എടിഎമ്മില്‍നിന്ന് 25 ലക്ഷം രൂപയും കൊരട്ടിയിലെ എടിഎമ്മില്‍നിന്നു 10.60 ലക്ഷം രൂപയുമാണ് ഇവര്‍ കവര്‍ന്നത്.













Discussion about this post