പത്തനംതിട്ട: ഈ വര്‍ഷത്തെ ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ചക്കുളത്തുകാവ് മുതല്‍ തിരുവല്ല വരെയും കടപ്ര- മാന്നാര്‍, മുട്ടാര്‍ എന്നീ റോഡുകളിലെ അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പ് വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. പൊങ്കാലയോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട വിവിധ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഈ മാസം 23ന് നടക്കുന്ന പൊങ്കാലയ്ക്ക് മുന്നോടിയായി 21 മുതല്‍ വന്‍ തിരക്കാണ് ജില്ലയില്‍ അനുഭവപ്പെടുക. ക്ഷേത്ര പരിസരത്തും റോഡിലും പൊങ്കാല അടുപ്പുകളുമായി ഇരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ട്രാഫിക് നിയന്ത്രണവും ക്രമസമാധാനവും പോലീസ് വകുപ്പ് ഉറപ്പുവരുത്തും. പൊടിയാടി ജംഗ്ഷനിലാകും താല്‍ക്കാലിക പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിപ്പിക്കുക. കൂടാതെ ഫയര്‍ഫോഴ്‌സിന്റെ സേവനവും ലഭ്യമാക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും 22,23 തീയതികളില്‍ കെഎസ്ആര്‍ടിസി രാത്രി ഉള്‍പ്പെടെ ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തും. എടത്വാ ഡിപ്പോയില്‍ നിന്നും ചക്കുളത്ത്കാവ്, തകഴി വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശേരി, എടത്വാ- നെടുമുടി എന്നീ റൂട്ടുകളില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും.
തലവടി ഗ്രാമപഞ്ചായത്ത് മൈതാനത്തായിരിക്കും താല്‍ക്കാലിക ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുക. പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് തിരുവല്ല ഗവണ്‍മെന്റ് ആശുപത്രിയിലും, ചാത്തങ്കരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെഎസ്ഇബിയുമായി സഹകരിച്ച് വഴിവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിച്ച് ശുദ്ധജല വിതരണത്തിനുള്ള സൗകര്യം ഒരുക്കും. വ്യാജമദ്യം, നിരോധിത ലഹരിവസ്തുക്കള്‍ എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ സാന്നിധ്യം ഉത്സവ പ്രദേശത്തുണ്ടാകും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി തിരുവല്ല സബ് കളക്ടറെ കോര്‍ഡിനേറ്ററായും തിരുവല്ല തഹസില്‍ദാരെ അസിസ്റ്റന്റ് കോര്‍ഡിനേറ്ററായും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ \മ്പൂതിരി, അഡ്വ. കെ.കെ ഗോപാലകൃഷ്ണന്‍ നായര്‍, കെ. സതീഷ്‌കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post