Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കലാമണ്ഡലം പുതിയ ക്യാമ്പസ് : നിര്‍ദ്ദേശം പരിഗണനയില്‍

by Punnyabhumi Desk
Nov 10, 2018, 06:00 pm IST
in കേരളം

തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ പുതിയ ക്യാമ്പസിനുളള നിര്‍ദ്ദേശം സാംസ്‌കാരിക വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കലാമണ്ഡലത്തിന്റെ വികസനത്തിന് സര്‍വസഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കലാമണ്ഡലം വാര്‍ഷികത്തിന്റേയും വളളത്തോള്‍ ജയന്തിയുടെയും ഭാഗമായി കുത്തമ്പലത്തില്‍ നടന്ന മുകുന്ദരാജ അനുസ്മരണ സമ്മേളനം ഭോജനശാല, കളരികള്‍ എന്നിവയുടെ ഉദ്ഘാടനം എന്‍ഡോവ്മെന്റുകളുടെ വിതരണം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ബാലന്‍.

കേരളത്തിന്റെ പെരുമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത് കേരള കലാമണ്ഡലവും കഥകളിയുമാണ്. വിശ്വഭാരതിപോലെ കലാമണ്ഡലത്തെ സമ്പൂര്‍ണ്ണ സര്‍വകലാശാലയാക്കുകയാണ് ലക്ഷ്യം. അതിന് ഒരുപാട് കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. നമ്മുടെ സാംസ്‌കാരിക സമ്പന്നതയെ ഫലപ്രദമായി പ്രചരിപ്പിക്കാനും മുതല്‍കൂട്ടാക്കി മാറ്റാനും നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുകുന്ന ഇടമായി കലാമണ്ഡലത്തെ മാറ്റും. പുതിയ ഓഫീസ്, പുതിയ ലൈബ്രറി, പുതിയ പഠനവിഭാഗം എന്നിവ ഉള്‍പ്പെടെയുളള കെട്ടിടങ്ങള്‍ കലാമണ്ഡലത്തിനായി നിര്‍മ്മിക്കും. കല്‍പിത സര്‍വകലാശാലയായി ഉയര്‍ത്തിയിരുന്നുവെങ്കിലും കലാമണ്ഡലത്തിന്റെ മുന്നോട്ട് പോക്ക് ആശാവഹമായിരുന്നില്ല. ഇത് മാറ്റും. ലക്ഷ്യം നേടുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തും. സൗഹാര്‍ദ്ദത്തിന്റേയും സ്നേഹത്തിന്റേയും മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന സ്ഥാപനമായി, സര്‍വലകലാശാലയായി കലാമണ്ഡലത്തെ മാറ്റും.

കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കിളളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ഛായചിത്രം മന്ത്രി എ കെ ബാലന്‍ അനാഛാദനം ചെയ്തു. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വളളത്തോള്‍ മുകുന്ദരാജ അനുസ്മരണ പ്രഭാഷണം നടത്തി.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies