പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും അയ്യപ്പ ഭക്തരുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ച് മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന സേഫ്സോണ്‍ 2018-19 പദ്ധതി 16ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇലവുങ്കല്‍ സേഫ് സോണ്‍ കണ്‍ട്രോളിംഗ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാജോര്‍ജ്, പി.സി.ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.













Discussion about this post