പമ്പ: ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചറെ പൊലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇരുമുടികെട്ടുമായി ശബരിമല ദര്‍ശനത്തിനെത്തിയ ടീച്ചറെ മരക്കൂട്ടത്ത് വച്ച് പോലീസ് തടയുകയും തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമര്‍ജന്‍സി വാഹനത്തില്‍ ശശികല ടീച്ചറെ പമ്പയിലെത്തിക്കുകയും പിന്നീട് റാന്നി സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
ഫെമിനിസ്റ്റുകളെയും അവിശ്വാസികളെയും പോലീസ് വേഷത്തില്‍ ശബരിമല സന്ദര്‍ശനം ചെയ്യാന്‍ അവസരമൊരുക്കിയ പോലീസ് വിശ്വാസിയായ അമ്പത് പിന്നിട്ട ഒരു വ്യക്തിയെ ഇത്തരത്തില്‍ കൈകാര്യം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.













Discussion about this post