പത്തനംതിട്ട: പ്രതിഷേധങ്ങള്‍ ശക്തമായതോടെ നിലപാട് മയപ്പെടുത്തി പോലീസ്. റിമാന്‍ഡ് ചെയ്യാത്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചറെ ആര്‍ഡിഒയുടെ മുന്നില്‍ ഹാജരാക്കിയ ശേഷം പോലീസ് സന്നിധാനത്തെത്തിക്കും.
സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കാമെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത സ്ഥലത്തുകൊണ്ടു വിടാമെങ്കില്‍ മാത്രം മതി. അല്ലെങ്കില്‍ ഉപവാസ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ടീച്ചര്‍ അറിയിച്ചത്.
ഇന്നലെ രാത്രിയാണ് ടിച്ചറെ ഇരുമുടിക്കെട്ടുമായി പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പോലീസ് അവരെ മരക്കൂട്ടത്ത് തടയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ടീച്ചറെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെയും ഭക്തരുടെയും പ്രതിഷേധം ശക്തമായിരുന്നു. സ്റ്റേഷനകത്ത് ടീച്ചര്‍ ഉപവാസത്തിലായിരുന്നു. ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ സമിതിയുടെയും ആയിര കണക്കിനു പ്രവര്‍ത്തകരാണ് പോലീസ് സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തിയത്. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ബിജെപി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.













Discussion about this post