പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും നിലക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.
അതേസമയം, തനിക്കെതിരെയുള്ള പോലീസ് നടപടി ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അധികാരമില്ല. സമാധാനപരമായി അയ്യപ്പദര്‍ശനത്തിനു പോയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.













Discussion about this post