തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എന്നിവര്‍ ഉള്‍പ്പെടെ അയ്യപ്പദര്‍ശനത്തിനായി പോയ അയ്യപ്പഭക്തരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബിജെപി ഇന്ന് പ്രതിഷേധദിനം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അയ്യപ്പഭക്തരോടൊപ്പം ദേശീയ പാത ഉപരോധിക്കും. ശബരിമലയിലെ പൊലീസ് നടപടിക്കെതിരെയുള്ള ധര്‍മ്മസമരത്തില്‍ മുഴുവന്‍ ഈശ്വരവിശ്വാസികളും ജനാധിപത്യവാദികളും പങ്കെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ആഹ്വാനം ചെയ്തു.













Discussion about this post