ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശ വിധി നടപ്പാക്കുന്നതില്‍ സാവകാശംതേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. ചന്ദ്ര ഉദയ് സിങ്ങാണ് ബോര്‍ഡിനുവേണ്ടി ഹാജരാവുക. കഴിഞ്ഞ ദിവസമാണ് ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാവകാശം നല്‍കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനമായത്.സമയപരിധി നിശ്ചയിക്കാത്ത ഹര്‍ജിയാകും കോടതിയില്‍ നല്‍കുക.
യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങള്‍ ഹര്‍ജിയില്‍ വ്യക്തമാക്കില്ലെന്നാണ് സൂചന.ജനഹിതം നോക്കാതെ യുവതീ പ്രവേശനം നടത്തുമെന്ന് കോടതിയിലറിയിച്ച സര്‍ക്കാര്‍ നിലപാട് കോടതിയലക്ഷ്യമാകുമെന്ന സംശയത്തെ തുടര്‍ന്നാണിത്.അതേസമയം ചിത്തിര ആട്ട വിശേഷ സമയത്ത് ഉണ്ടായ സംഘര്‍ഷം സംബന്ധിച്ച് ദേവസ്വം കമ്മീണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹര്‍ജിക്കൊപ്പം വെയ്ക്കും













Discussion about this post