Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍വകലാശാലാ അക്കാദമിക് പരിപാടികളുടെ കൈമാറ്റം അഭിനന്ദനീയം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 19, 2018, 05:44 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ അവയുടെ അക്കാദമിക് പരിപാടികള്‍ പരസ്പരം കൈമാറുന്നതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് തുല്യത നല്‍കുകയും അംഗീകാരം നല്‍കുകയും പൊതുവായ അക്കാദമിക് രൂപരേഖ സൃഷ്ടിക്കുകയും ചെയ്ത് വലിയ ഉത്തരവാദിത്തമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍വഹിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസമേഖലയെ വലിയ നിക്ഷേപമായിത്തന്നെയാണ് കാണേണ്ടത്. പ്രാപ്യത, ഗുണനിലവാരം ഇവയ്‌ക്കൊക്കെ ഊന്നല്‍ നല്‍കാന്‍ നമുക്ക് കഴിയണം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ ആറു ശതമാനം വരെ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം നീക്കിവയ്ക്കുകയാണ്. നവകേരള സൃഷ്ടി എന്ന വലിയ ഉത്തരവാദിത്തത്തിനിടയിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നത്. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ സംബോധന ചെയ്യുന്നവിധത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തില്‍ ഗവേഷണ സ്ഥാപനങ്ങളെ രൂപപ്പെടുത്താന്‍ കഴിയണം. എല്ലാ വിഷയത്തിലും റഫറന്‍സിനുപകരിക്കുന്ന ജേണലുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാലകള്‍ ശ്രദ്ധിക്കണം. ഇതിനു മുന്‍കയ്യെടുക്കുന്ന വിധം കോളേജുകളെയും വകുപ്പുകളെയും ശാക്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.

കേരളത്തില്‍ സര്‍വകലാശാലകളില്‍ ഓരോ വര്‍ഷവും അധ്യാപകര്‍ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളും അവരുടെ ധൈഷണികമായ ഇടപെടലുകളും ഉള്‍ക്കൊള്ളുന്ന ജേണല്‍ പ്രസിദ്ധീകരിക്കാനും അവ ഓണ്‍ലൈനായി ലഭ്യമാക്കാനും സംവിധാനമുണ്ടാകണം. മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും ഭൗതികശേഷിയുടെ കാര്യത്തിലും എല്ലാ സര്‍വകലാശാലകളും ഒരേ നിലയിലല്ല. ഭേദപ്പെട്ട നിലയില്‍ വികസിച്ച സര്‍വകലാശാലകള്‍ പോലും അവയ്ക്ക് സാധ്യമായ പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. കുട്ടികളെ ആഗോളതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തരാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ട്. ഇതിന് സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തണം.

ആഗോള വിജ്ഞാന മേഖലയിലുണ്ടാകുന്ന പുതിയ വെളിച്ചങ്ങള്‍ പകര്‍ത്താനും നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തിയെടുക്കാനും സാധിക്കണം. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് ശരിയായ പിന്തുണ ഉന്നത വിദ്യാഭ്യാസ രംഗത്തിന് കഴിയണം. സാലറി ചലഞ്ചിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് അധ്യാപക സമൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സര്‍വകലാശാല നടത്തുന്ന കമ്പല്‍സറി സോഷ്യല്‍ സര്‍വീസ് സ്‌കീം മാതൃകാപരമാണ്. ഇത് മറ്റു സര്‍വകലാശാലകളിലും ആരംഭിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന്റെ ഫലപ്രാപ്തി വിലയിരുത്താനും കഴിയണം. മറ്റൊരു സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുമ്പോള്‍ വിദ്യാര്‍ത്ഥി നേരിടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കണം. അക്കാദമികവും ഭരണപരവുമായ നിരവധി പ്രശ്‌നങ്ങള്‍ അധ്യാപകര്‍ക്കിടയിലുണ്ട്. അവ പരിഹരിക്കണം. പരീക്ഷകള്‍ നടന്നാല്‍ താമസിയാതെ ഫലം അറിയാന്‍ കഴിയണം. അക്കാദമിക് താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയുണ്ടാകേണ്ടത്. നിയമങ്ങളിലും കീഴ്വഴക്കങ്ങളിലും പുതിയ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരും. സര്‍വകലാശാലാ ഭരണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലുണ്ട്. അത് പരിഗണിച്ച് നടപടി സ്വീകരിക്കും. ഔട്ട്കം ബേസ്ഡ് എഡ്യുക്കേഷന്‍ എന്ന സങ്കല്‍പം ആഗോളതലത്തില്‍ത്തന്നെ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകളിലെ കോഴ്‌സുകളും പ്രോഗ്രാമുകളും പുതിയ സങ്കല്‍പത്തിനനുസൃതമായി നവീകരിക്കണം. നടത്തുന്ന കോഴ്‌സുകളുടെ ഫലപ്രാപ്തി എന്താണെന്ന് സര്‍വകലാശാലകള്‍ അധികം വൈകാതെ പ്രസിദ്ധീകരിക്കും എന്നു കരുതുന്നു. ഓരോ സര്‍വകലാശാലയും ബിരുദധാരികള്‍ക്കുണ്ടാകേണ്ട കഴിവുകളും അറിവുകളും പൊതുജനങ്ങളെ അറിയിക്കുന്നതിന് ഗ്രാജ്വേറ്റ് ആട്രിബ്യൂട്ട്‌സ് പ്രസിദ്ധീകരിക്കണം.

നാക് അക്രഡിറ്റേഷന്‍ സംവിധാനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തിലുള്ള ഒരു പരിശോധന കൂടി വരുന്നതുകൊണ്ട് എത്രത്തോളം നേട്ടം ഉണ്ടാകുമെന്ന് പരിശോധിക്കണം. നോബല്‍ സമ്മാനാര്‍ഹരെയും അക്കാദമിക് രംഗത്തെ ആഗോള പ്രതിഭകളെയും ക്ഷണിച്ചു വരുത്തി ക്ലാസുകള്‍ നടത്തുന്ന പദ്ധതി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഗുണകരമാണ്. ആഗോളതലത്തില്‍ത്തന്നെ അക്കാദമിക് നെറ്റ്വര്‍ക്ക് സൃഷ്ടിക്കാനും അക്കാദമിക് സഹകരണം സാധ്യമാക്കാനും ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട പ്രഗദ്ഭരെ തിരിച്ചുവിളിച്ച് നിശ്ചിത കാലത്തേക്ക് നമ്മുടെ സര്‍വകലാശാലകളില്‍ അധ്യാപനത്തിനും ഗവേഷണത്തിനും സാഹചര്യമൊരുക്കുന്ന ബ്രെയിന്‍ ഗെയിന്‍ പദ്ധതിയും മികച്ച ഫലമുണ്ടാക്കുന്നതാണ്.

സ്വയംഭരണ കോളേജുകള്‍ സംബന്ധിച്ച് കൗണ്‍സില്‍ നല്‍കിയ പഠന റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഗൗരവമായി കാണും. ഓപ്പണ്‍ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കൗണ്‍സില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് അതിന്റെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുല്യതാ മനദണ്ഡങ്ങള്‍ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഹാന്‍ഡ് ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

 

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies