എരുമേലി: ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരികെ പോയി. മുംബൈയില്‍ നിന്ന് എത്തിയ 110 പേരടങ്ങുന്ന സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ചത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് യാത്ര ഉപേക്ഷിച്ചതെന്ന് തീര്‍ത്ഥാടകര്‍ അറിയിച്ചു.
എരുമേലിയിലുള്ള സംഘം ആര്യന്‍കാവ് ക്ഷേത്രത്തിലേക്ക് പോകാനാണ് തീരുമാനം. 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉള്‍പ്പെട്ട സംഘമാണ് ശബരിമല ദര്‍ശിക്കാതെ മടങ്ങിപ്പോകുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ സംഘമാണ് ശബരിമലയിലേക്കുള്ള യാത്രയില്‍ നിന്നും പിന്തിരിഞ്ഞത്. .













Discussion about this post