തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് പ്രളയത്തില്‍ നഷ്ടപ്പെട്ട ഐടി ഉപകരണങ്ങള്‍ക്ക് പകരം പുതിയവ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നവംബര്‍ 22 മുതല്‍ വിതരണം ചെയ്യും. ഒമ്പത് ജില്ലകളിലായി 989 ലാപ്ടോപ്പുകളും 145 പ്രൊജക്ടറുകളുമാണ് വിതരണം ചെയ്യുന്നത്.
പ്രളയത്തില്‍ കേടുപാട് സംഭവിച്ച 107 കമ്പ്യൂട്ടറുകള്‍ കൈറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ഹാര്‍ഡ്വെയര്‍ ക്ലിനിക്ക് നടത്തി പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. നഷ്ടമായ ഉപകരണങ്ങള്‍ക്ക് പകരം സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കമ്പനികള്‍ക്ക് കത്തയച്ചിരുന്നു. ഇതനുസരിച്ച് എയ്സര്‍ ഇന്ത്യ 435 ലാപ്ടോപ്പുകളും ബി.പി.സി.എല്‍ കൊച്ചി റിഫൈനറി 170 ലാപ്ടോപ്പുകളും (50 ലക്ഷം രൂപ) ബെന്‍ക്വര്‍ ഇന്ത്യ 100 പ്രൊജക്ടറുകളും സൗജന്യമായി ലഭ്യമാക്കി. നവംബറില്‍ തന്നെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.













Discussion about this post