Sunday, February 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രബുദ്ധകേരളം പടുത്തുയര്‍ത്തുന്നതില്‍ മലയാളസിനിമ വഹിച്ചത് നിര്‍ണായക പങ്ക് -മുഖ്യമന്ത്രി

by Punnyabhumi Desk
Nov 22, 2018, 12:27 pm IST
in കേരളം

തിരുവനന്തപുരം: പ്രബുദ്ധകേരളം പടുത്തുയര്‍ത്തുന്നതില്‍ മലയാളസിനിമ നിര്‍ണായക പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരോഗമനപരമായ മാനവികതയ്ക്ക് അടിത്തറ പാകാന്‍ പങ്ക് വഹിച്ച സിനിമകള്‍ പുതുതലമുറ കാണാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മിച്ച ചലച്ചിത്ര ഗവേഷണകേന്ദ്രവും ആര്‍കൈവ്സും (സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്സ്) ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളസിനിമയുടെ ചരിത്രം കേരളത്തിന്റെ സാമൂഹ്യചരിത്രമാണ്. സ്വാതന്ത്ര്യശേഷമുള്ള കേരളത്തിന്റെ അവസ്ഥ മനസിലാക്കാന്‍ അക്കാലത്തെ സിനിമകള്‍ കണ്ടാല്‍ മതി. ചരിത്രബോധമുള്ള സമൂഹത്തിനേ മുന്നോട്ടുനീങ്ങാനാകൂ. സാമൂഹ്യപ്രസക്തമായ ഉള്ളടക്കമാണ് മറ്റ് ഇന്ത്യന്‍ സിനിമകളില്‍നിന്ന് മലയാളത്തെ വ്യത്യസ്തമാക്കിയത്. മലയാളസിനിമയില്‍ ഉടനീളം ഈ സാമൂഹ്യമനസ് നിലനിര്‍ത്തിയിട്ടുണ്ട്. ആ നിലയ്ക്ക് സഞ്ചരിച്ച കലാകാരന്‍മാരാണ് മലയാളസിനിമയെ ദേശീയ, സാര്‍വദേശീയതലത്തില്‍ ഉയര്‍ത്തിയത്. 
ഇത്തരം സാമൂഹ്യപ്രസക്തിയുള്ള ചിത്രങ്ങള്‍ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറേണ്ടതുണ്ട്. കേരളം സഞ്ചരിച്ച വഴികള്‍ പുതുതലമുറയ്ക്ക് മനസിലാക്കാന്‍ ഇതുപകരിക്കും. കേരളത്തിന്റെ സാമൂഹ്യപുരോഗതിക്ക് സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ സിനിമ വഹിച്ച പങ്ക് ചെറുതല്ല.

പഴയകാല പുരോഗമനസിനിമകളുടെ മൂല്യബോധം തിരിച്ചുപിടിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയണം. പഴയകാല സിനിമകളുടെ ലഭ്യതക്കുറവ് ഗവേഷണങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാനും ഗവേഷണങ്ങള്‍ കൂടുതല്‍ സൗകര്യമൊരുക്കാനും പുതിയ കേന്ദ്രത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മേയര്‍ വി.കെ. പ്രശാന്ത്, ശ്രീകുമാരന്‍ തമ്പി, നടന്‍ മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, കിന്‍ഫ്ര എം.ഡി സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍ എസ്. ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

അനശ്വരനടന്‍ സത്യന്റെ സ്മാരകമായാണ് ഗവേഷണകേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്. കിന്‍ഫ്രയിലെ രണ്ടേക്കര്‍ സ്ഥലത്ത് നാലേകാല്‍ കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ടനിര്‍മാണം നടത്തിയത്. നാലു നിലകളിലായി രൂപകല്പന ചെയ്ത കേന്ദ്രത്തില്‍ ആദ്യ രണ്ടുനിലകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 11,500 സ്‌ക്വയര്‍ഫീറ്റിലാണ് പ്രവര്‍ത്തനം. ഗവേഷണകേന്ദ്രത്തില്‍ ലോകപ്രശസ്ത ചലച്ചിത്രകാരന്മാരുടെയും മലയാളനടന്മാരുടെയും മലയാളത്തില്‍നിന്ന് ജെ.സി. ഡാനിയല്‍ പുരസ്‌കാരം നേടിയവരുടെയും ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 10,000 ല്‍ അധികം സിനിമകളുടെ ശേഖരവും തയാറാക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യകാലസിനിമകള്‍ ഉള്‍പ്പെടെ 3000 ത്തോളം സിനിമകളാണ് ഇതിലുള്ളത്. 50 സീറ്റിംഗ് കപ്പാസിറ്റിയുള്ള ആധുനിക ടു കെ ഡോള്‍ബി മിനി തീയറ്ററും സമുച്ചയത്തിലുണ്ട്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഡിജിറ്റല്‍ വീഡിയോ ലൈബ്രറി, സിനിമാസംബന്ധ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയും കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്. 10,000 പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ടാകും. ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം അടുത്ത ജനുവരി മുതല്‍ ഇങ്ങോട്ടു മാറ്റും.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies