എറണാകുളം: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി റിലീഫ് സെന്റര്‍ തുറന്നു . കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ശനിയാഴ്ച (24/11/2108) വൈകിട്ടു വരെ റിലീഫ് സെന്റര്‍ പ്രവര്‍ത്തിക്കും.
ദുരിതബാധിത ജില്ലകളിലേക്ക് അയക്കേണ്ട സാധന സാമഗ്രികള്‍ ഇവിടെ സംഭരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തരമായി ആവശ്യമുള്ള ബെഡ്ഷീറ്റ്, പായ, സാരി, ലുങ്കി, നൈറ്റി, ടവല്‍(തോര്‍ത്ത്), സാനിറ്ററിനാപ്കിന്‍, ചെരിപ്പ്, സോപ്പ്, കൊതുകുതിരി എന്നിവയാണ് പ്രധാനമായും സംരംഭിക്കുക.












