Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നീലക്കുറിഞ്ഞി സീസണില്‍ രാജമല സന്ദര്‍ശിച്ചത് 1.3 ലക്ഷം സഞ്ചാരികള്‍

by Punnyabhumi Desk
Nov 23, 2018, 03:10 pm IST
in കേരളം

മൂന്നാര്‍: നീലക്കുറിഞ്ഞി സീസണില്‍ രാജമലയില്‍ 1.3 ലക്ഷം വിനോദ സഞ്ചാരികള്‍ എത്തി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് രാജമലയില്‍ എത്തിയത്. സെപ്റ്റംബറില്‍ 55,443 പേരും ഒക്ടോബറില്‍ 79,514 പേരും രാജമല സന്ദര്‍ശിച്ചു. സാധരണ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് രാജമല സന്ദര്‍ശിക്കാന്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. നീലകുറിഞ്ഞി സീസണ്‍ പ്രമാണിച്ച് ഒരുമാസം മുമ്പുമുതല്‍ സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയതായാണ് കണക്കുകള്‍. കുറിഞ്ഞി സീസണ്‍ പടിയിറങ്ങിയെങ്കിലും രാജമലയിലേക്ക് ധാരാളമായിതന്നെ സഞ്ചാരികള്‍ എത്തുന്നു. പ്രളയത്തെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികള്‍ കുറവാണെങ്കിലും നിലവില്‍ ശരാശരി 2000 മുതല്‍ 2500 വരെ വിനോദസഞ്ചാരികള്‍ രാജമലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പ്രളയത്തെ തുടര്‍ന്ന് സന്ദര്‍ശനം നത്താന്‍ കഴിയാതെ വരികയും ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് പുതിയ തിയതികളില്‍ സന്ദര്‍ശനത്തിനായി ടിക്കറ്റുകള്‍ പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ടിക്കറ്റുകള്‍ പുതുക്കി നല്‍കി വരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വിസിറ്റേഴ്സ് ലോഞ്ച് സംവിധാനം സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്തു. വെയിലും മഴയും ഏല്‍ക്കാതെ വിശ്രമിക്കാനുള്ള ഇടം എന്ന നിലയില്‍ വിസിറ്റേഴ്സ് ലോഞ്ച് സൗകര്യം സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. ഏറെ നേരം ക്യൂ നില്‍ക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ സീസണില്‍ സാധിച്ചു. ബയോ ടോയിലറ്റ്, കുടിവെള്ളം, വാഹന പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും കൂടുതലായി ഒരുക്കി. രാജമലയിലേക്കുള്ള ബസുകളുടെ എണ്ണം ഏഴില്‍ നിന്നും പത്തായി ഉയര്‍ത്തിയെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

രാജമലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമത്തിനുശേഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് വനം വകുപ്പിന്റെ വാഹനത്തില്‍ രാജമലയിലേക്ക് സന്ദര്‍ശനത്തിനായി പോകാന്‍ കഴിയും വിധമാണ് പുതിയ ക്രമീകരണം. രാജമലയിലേക്കുള്ള 75 ശതമാനം ബുക്കിംങ്ങും ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ബാക്കി വരുന്ന ടിക്കറ്റുകള്‍ നേരിട്ട് രാജമല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി മാറ്റി വെച്ചിരിക്കുന്നു. 160 ഓളം ജീവനക്കാര്‍ ചേര്‍ന്നാണ് രാജമലയിലെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സന്ദര്‍ശനത്തിനുള്ള പാസ് അനുവദിക്കുക. സ്വദേശിയര്‍ക്ക് 120 രൂപയും, വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും 90 രൂപയും വിദേശിയര്‍ക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 4 വരെയാണ് രാജമലയില്‍ സന്ദര്‍ശനാനുമതിയുള്ളത്. സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകാന്‍ 700 ലധികം വരയാടുകള്‍ ഇപ്പോള്‍ രാജമലയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. മൂന്നാര്‍ തണുത്തു തുടങ്ങിയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടേക്ക് എത്തുന്നവര്‍ക്ക് രാജമല കൂടുതല്‍ ആസ്വാദ്യകരമായി തീരും.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies