കൊച്ചി: ശബരിമലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജസ്റ്റിസ് പി.ആര്‍ രമണ്‍, ജസ്റ്റിസ് സിരിജഗന്‍, ഹേമചന്ദ്രന്‍ ഐപിഎസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ഹൈക്കോടതി നിയമിച്ചു. ഈ തീര്‍ത്ഥാടനകാലം കഴിയുന്നതുവരെയാണ് നിയമനം. ശബരിമലയിലെ പോലീസ് നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പോലീസില്‍ വിശ്വാസമുണ്ടെന്നു പറഞ്ഞ ഹൈക്കോടതി പോലീസിന്റെ അതിരുവിട്ട ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചു. പോലിസിന് മാന്യമായി പരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. അതേസമയം നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സന്നിധാനത്ത് പ്രതിഷേധങ്ങള്‍ നടത്തരുതെന്നും കോടതി വ്യക്തമാക്കി.












