തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായ ശര്‍ക്കരയില്‍ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാര്‍ട്രസീന്‍, റോഡമീന്‍-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങള്‍ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഓപ്പറേഷന്‍ പനേലയുടെ ഭാഗമായി ശര്‍ക്കരയുടെ 72 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും നാല് സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിക്കുന്നതിനെത്തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.













Discussion about this post