Saturday, July 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഹാന്റക്‌സിന്റെ പ്രീമിയം റോയല്‍ ഡബിള്‍ ധോത്തി വിപണിയിലിറക്കി

by Punnyabhumi Desk
Nov 29, 2018, 05:14 pm IST
in കേരളം

തിരുവനന്തപുരം: കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനും തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഹാന്റക്‌സിന്റെ പുതിയ ഉത്പന്നമായ പ്രീമിയം റോയല്‍ ഡബിള്‍ ധോത്തി വിപണിയിലിറക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം കൈത്തറിയുടെ നാടാണെന്നും ലോക വിപണിയില്‍ത്തന്നെ കേരള കൈത്തറിക്ക് പ്രിയമേറെയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യദായകവും അന്തരീക്ഷത്തിനിണങ്ങുന്നതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കൈത്തറി ഉത്പന്നങ്ങള്‍. യന്ത്രവത്കൃത കൈത്തറിയുടെ 25 ശതമാനത്തോളം മാത്രം ഉത്പന്നങ്ങളേ പരമ്പരാഗത കൈത്തറിയില്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. നെയ്ത്തുതൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. കൈത്തറി ഉത്പാദനം വര്‍ധിപ്പിക്കുകയും കൈത്തറി മേഖലയെ സജീവമായി നിലനിര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് ഇതിന്റെ ഭാഗമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൈത്തറി വ്യാപനം ശക്തിപ്പെടുത്തുമെന്നും വാണിജ്യ മിഷന്‍ രൂപീകരിച്ച് വിദേശ മാര്‍ക്കറ്റില്‍ കൈത്തറിക്ക് വിപണിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉണക്ക് പാവ് ഉപയോഗിച്ച് കുഴിത്തറികളില്‍ വിദഗ്ധരായ നെയ്ത്തുകാര്‍ നെയ്‌തെടുക്കുന്ന വേഷ്ടികളും ധോത്തികളുമാണ് ഹാന്റെക്‌സ് പുതിയതായി വിപണിയിലെത്തിക്കുന്നത്. നൂറു മീറ്റര്‍ നീളത്തില്‍ പാവ് തയ്യാറാക്കി അത് തെരുവില്‍ നിവര്‍ത്തിക്കെട്ടി പ്രത്യേകതരം പുല്ലില്‍ നിര്‍മിച്ച ബ്രഷ് ഉപയോഗിച്ച് ആറോളം തൊഴിലാളികള്‍ ചേര്‍ന്ന് കൈകൊണ്ട് പശ പിടിപ്പിച്ച് നൂലിനെ ബലപ്പെടുത്തുന്ന രീതിയാണ് ഉണക്ക് പാവ് നിര്‍മാണം. പുലര്‍ച്ചെയുള്ള അന്തരീക്ഷത്തിലാണ് ഇത് ചെയ്യുന്നത്.

പ്രകൃതിദത്തമായ അരിപ്പശ, ചൗവ്വരി, വെളിച്ചെണ്ണ തുടങ്ങിയ ഉത്പന്നങ്ങളാണ് പശപിടിപ്പിക്കാനായി ഉപയോഗിക്കുന്നത്. യാതൊരു രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നില്ല. നൂലില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നില്ല.

തനതായ കൈത്തറി ഉത്പന്നമായ ബാലരാമപുരം വേഷ്ടിയും ധോത്തിയും കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഹാന്റെക്‌സ് ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായി കൈത്തറി സംഘങ്ങളെ ബോധവത്കരിക്കുകയും കൂടുതല്‍ വേതനവും തൊഴിലും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിമാസം 1500 വേഷ്ടികളെങ്കിലും മാര്‍ക്കറ്റിലെത്തിക്കാനാകുമെന്നും ഉത്പാദനം കൂട്ടാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തില്‍ ഹാന്റെക്‌സിന്റെ മേജര്‍ ഷോറൂമുകളിലൂടെ വിപണിയിലെത്തിക്കുന്ന ഡബിള്‍ ധോത്തിയുടെ ശരാശരി വില 1120 രൂപയാണ്.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies