ഹൂസ്റ്റണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത് പ്രസിഡന്റായിരുന്നു ജോര്‍ജ് എച്ച്.ഡബ്യു. ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍). ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദേഹത്തിന്റെ അന്ത്യം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10:10 ന് ഹൂസ്റ്റണിലായിരുന്നു. അദേഹത്തിന്റെ വക്താവ് ജിം മഗ്രാത്ത് ട്വിറ്ററിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്.
1989 മുതല്‍ 93 വരെയാണ് അദ്ദേഹം യു എസ് പ്രസിഡന്റ് പദത്തിലിരുന്നത്. ബെര്‍ലിന്‍ മതില്‍ തകര്‍ച്ച, ഗള്‍ഫ് യുദ്ധം, സോവിയറ്റ് യൂണിയന്‍ പതനം തുടങ്ങിയ ലോകം ശ്രദ്ധിച്ച സംഭവങ്ങള്‍ ബുഷിന്റെ ഭരണകാലത്താണ് നടന്നത്.













Discussion about this post