പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തിരിച്ചിറക്കി. രണ്ട് പേരും ആന്ധ്രാസ്വദേശികളാണ്. അതില്‍ ഒരാളുടെ പ്രായം 45 ആണെന്നാണ് സൂചന. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ എത്തിച്ചത്.
ഒറ്റനോട്ടത്തില്‍ രണ്ടുപേരും 50 വയസ്സ് പ്രായം തോന്നിക്കാത്തവരായതിനാല്‍ ഇവര്‍ എങ്ങനെ പമ്പവരെ എത്തിയെന്നത് പൊലീസിനും വ്യക്തമായി അറിയില്ല. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ തടയുകയായിരുന്നു. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയുന്നില്ല. യുവതികളെ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇവരെ തിരിച്ചിറക്കുമ്പോള്‍ പ്രതിഷേധക്കാര്‍ ശരണഘോഷത്തോടെ പ്രതിഷേധിക്കുകയായിരുന്നു.













Discussion about this post