Thursday, August 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും – മുഖ്യമന്ത്രി

by Punnyabhumi Desk
Dec 3, 2018, 06:17 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ‘കെയര്‍ ഹോം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പ്രാഥമിക ചെലവുകള്‍ക്കായി പതിനായിരം രൂപ നല്‍കി. 60 കോടി രൂപയിലധികം ഇതിനായി വിനിയോഗിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി വായ്പ നല്‍കാന്‍ തീരുമാനിച്ചു. ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകളുമായി ചര്‍ച്ച ചെയ്തു. ഈ പദ്ധതികളിലെല്ലാം കേരളത്തിലെ സഹകരണ ബാങ്കുകള്‍ വളരെ നല്ല രീതിയില്‍ സഹകരിച്ചു. എന്നാല്‍ നമ്മുടെ നാട്ടിലെ വാണിജ്യബാങ്കുകള്‍ വേണ്ടവിധത്തില്‍ പ്രതികരിച്ചു കാണാത്തത് ദുഃഖകരമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

31,000 കോടി രൂപ പുനര്‍നിര്‍മാണത്തിന് വേണം. നിശ്ചിത മാനദണ്ഡപ്രകാരം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കൂ. നഷ്ടപ്പെട്ട വീടിന് ഒരു ലക്ഷത്തില്‍ താഴെയും ഒരു കിലോമീറ്റര്‍ റോഡിന് ഒരുലക്ഷം രൂപയും ആണ് തരുന്നത്. കേരളത്തില്‍ വീടിന് നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒരു കിലോമീറ്റര്‍ റോഡിന് കോടിയിലധികം രൂപ വേണ്ടിവരും. കേന്ദ്രമാനദണ്ഡം പാലിച്ചാല്‍പോലും 4000 കോടി രൂപ കേരളത്തിന് അര്‍ഹതയുണ്ട്. കേന്ദ്ര സംഘം പഠനം പൂര്‍ത്തിയാക്കിയശേഷം 2500 കോടി ശുപാര്‍ശ ചെയ്തത് അപര്യാപ്തമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി നേതൃത്വം നല്‍കുന്ന കമ്മറ്റി ഇക്കാര്യത്തില്‍ കേരളത്തിന് അനുകൂല തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പത്ത് ശതമാനം വര്‍ദ്ധനവും വായ്പാപരിധി വര്‍ദ്ധനവും കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

പ്രളയത്തിലൂടെ കേരളം കണ്ടത് മതനിരപേക്ഷതയുടെ ശക്തിപ്പെടലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളും ചെറുപ്പക്കാരും ജീവന്‍പോലും അവഗണിച്ച് ജാതി മത ഭേദമില്ലാതെ മനുഷ്യ സമൂഹത്തിനു വേണ്ടി ഇറങ്ങുന്നത് കേരളം കണ്ടു. ചില ആരാധനാലയങ്ങള്‍ പോലും നാനാജാതി മതസ്ഥര്‍ക്ക് അഭയകേന്ദ്രമായി-മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിടുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 50,000 മുതല്‍ രണ്ടുലക്ഷം രൂപ വരെ പൊതുനന്മ ഫണ്ടില്‍നിന്ന് നല്‍കാനും സഹകാരികളുടെ ഈ വര്‍ഷത്തെ ലാഭവിഹിതം കെയര്‍ കേരള പദ്ധതിയിലേക്ക് നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യം 2000 വീടുകള്‍ നിര്‍മ്മിക്കുന്നത് കൂടാതെ അടുത്തഘട്ടമായി 2000 വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 15 ദിവസത്തിനകം അതിന്റെയും കര്‍മ പരിപാടികള്‍ ആരംഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു വീടിന് അഞ്ചുലക്ഷം രൂപ സഹകരണ സംഘത്തിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies