ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍ തുടങ്ങും. ആലപ്പുഴയില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ്. ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് വൈകിട്ട് 6.30 ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്തുനിന്ന് സര്‍വീസ് പുനരാരംഭിക്കുകയും വൈകിട്ട് 6.30ന് ആലപ്പുഴയില്‍ എത്തിച്ചേരുകയും ചെയ്യുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.













Discussion about this post