കൊച്ചി: കോതമംഗലത്ത് മുന്‍സിഫ് കോടതി വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്റണി ജോണ്‍ എംഎല്‍എയെ അറിയിച്ചു.നിലവില്‍ കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ മുവാറ്റുപുഴ മുന്‍സിഫ് കോടതിയെ ആണ് ആശ്രയിക്കുന്നതെന്നും അതിനാല്‍ കോതമംഗലത്ത് മുന്‍സിഫ് കോടതി ആരംഭിക്കണമെന്നുമുള്ള ആന്റണി ജോണ്‍ എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിനു മറുപടി ആയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ കോതമംഗലത്തുള്ള രണ്ട് മജിസ്‌ട്രേറ്റ് കോടതികളില്‍ ഒന്നില്‍ മുന്‍സിഫ് ചാര്‍ജ് കൊടുത്ത് മുന്‍സിഫ് കം മജിസ്‌ട്രേറ്റ് കോടതി ആക്കി മാറ്റിയാല്‍ അധിക ചെലവില്ലാതെ മുന്‍സിഫ് കോടതി ആരംഭിക്കുവാന്‍ കഴിയുമോ എന്നും,ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നും എന്തെങ്കിലും റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ എന്നും എംഎല്‍എ നിയമസഭയില്‍ ചോദിച്ചു.നിലവിലുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 1 നെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഹൈക്കോടതി രജിസ്ട്രാറുടെ പ്രൊപ്പോസല്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചിരുന്നതായും 25 തസ്തികയോളം പുതുതായി സൃഷ്ടിക്കേണ്ടതിനാല്‍ പ്രളയാനന്തര സംസ്ഥാനത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആന്റണി ജോണ്‍ എംഎല്‍എയെ അറിയിച്ചു.













Discussion about this post