Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭിന്നശേഷിക്കാര്‍ക്കായി ഡിഫറന്റ്ലി ആര്‍ട്സ് സെന്റര്‍ സ്ഥാപിക്കും

by Punnyabhumi Desk
Dec 6, 2018, 01:04 pm IST
in കേരളം

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ഡിഫറന്റ്ലി ആര്‍ട്സ് സെന്റര്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ പറഞ്ഞു. ഇതിലൂടെ കലാ കായിക മേഖലയില്‍ ഭിന്നശേഷിക്കാരായവരെ വളര്‍ത്തുകയാണ് ലക്ഷ്യം. ഭിന്നശേഷി വിഭാഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് മുന്നോട്ടു കൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണവും പ്രളയത്തില്‍പെട്ട് ഉപജീവനം നഷ്ടമായ ഭിന്നശേഷിക്കാര്‍ക്കുള്ള ധനസഹായ വിതരണവും വിവിധ പദ്ധതികളുടെ കൈപ്പുസ്തക പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി ചിഹ്നഭാഷ ഉപയോഗിച്ച് നൃത്തം ചിട്ടപ്പെടുത്തി അവതരിപ്പിക്കാനുള്ള സന്നദ്ധത നര്‍ത്തകി മേതില്‍ ദേവിക അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതുകെട്ടിടങ്ങളും അംഗപരിമിത സൗഹൃദമാക്കും. ഭിന്നശേഷി അവാര്‍ഡ് മുഴുവന്‍ ഭിന്നശേഷി വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പുന:ക്രമീകരിക്കും. കേന്ദ്ര ഭിന്നശേഷി അവാര്‍ഡ് വിഭാഗങ്ങളുമായി താരതമ്യ പഠനം നടത്തി, സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് പദ്ധതി മാനദണ്ഡങ്ങള്‍ പുതുക്കും. അവാര്‍ഡ് വിഭാഗങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മികച്ച സ്വയം തൊഴില്‍ സംരംഭകരായ ഭിന്നശേഷിക്കാര്‍ തുടങ്ങി കൂടുതല്‍ വിഭാഗങ്ങളേയും വ്യക്തിഗത വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഭിന്നശേഷി വിഭാഗ കമ്മീഷണര്‍ ഡോ. ഹരികുമാര്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, കെ. എസ്. എസ്. എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

ജ്യോതിര്‍ഗമയ സ്ഥാപകയും 2017ലെ കേന്ദ്ര സര്‍ക്കാരിന്റെ റോള്‍ മോഡല്‍ അവാര്‍ഡ് ജേതാവുമായ ടിഫാനി ബ്രാറിന്റെ മുഖാമുഖം, ദിവ്യാമൃതം സംഗീത സായാഹ്നം എന്നിവയും നടന്നു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies