കൊച്ചി: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷത്തിനായി ശബരിമല നടതുറന്ന സമയത്ത് കുട്ടിയുടെ ചോറൂണിനെത്തിയ അമ്പത്തിരണ്ടു വയസുകാരിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കെ. സുരേന്ദ്രന്റെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത്‌ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. പ്രതിഷേധ ദിനത്തില്‍ സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയെന്നു ചോദിച്ച കോടതി സുപ്രീംകോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും പറഞ്ഞു.
സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് ചോദിച്ച കോടതി സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും ചോദിച്ചു. എന്നാല്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.













Discussion about this post