കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീര്‍ഥാടനം ശബരിമലയില്‍ നടക്കുന്നുണ്ട്. മൂന്നംഗ നിരീക്ഷക സമിതി ഇക്കാര്യം അറിയിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണ്. ഇത് ഒരിക്കലും ഭക്തര്‍ക്ക് എതിരല്ലെന്നും പത്തനംതിട്ട എഡിഎം ഹൈക്കോതടിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിരോധനാജ്ഞയെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി വ്യാഴാഴ്ച ഹൈതക്കോടതി വീണ്ടും പരിഗണിക്കും.













Discussion about this post