Tuesday, August 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഖാദി തൊഴിലാളികള്‍ക്ക് മിനിമം കൂലി പരിഷ്‌കരണം നടപ്പിലാക്കും

by Punnyabhumi Desk
Dec 7, 2018, 06:32 pm IST
in കേരളം

തിരുവനന്തപുരം: ഖാദി മേഖലയില്‍ 1700 ഓളം പേര്‍ക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നിലവില്‍ ഖാദി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വ പ്രകാരം 14733 തൊഴിലാളികള്‍ ഖാദിമേഖലയില്‍ ജോലി ചെയ്തുവരുന്നുണ്ടെന്നും വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. ഖാദി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സി. കൃഷ്ണന് എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ പുതിയ ഖാദി ഉല്‍പ്പാദന യൂണിറ്റുകള്‍, പുതിയ റെഡിമെയ്ഡ് പാവ് നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും, തൊഴിലാളികള്‍ക്ക് ആവശ്യമായ ചര്‍ക്കകളും തറികളും വിതരണം ചെയ്തു വരികയുമാണ്. തൊഴിലാളികളുടെ ഉത്സവബത്ത തൊള്ളായിരത്തില്‍ നിന്നും ആയിരത്തഞ്ഞൂറായി ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്‍കി. ഖാദി തൊഴിലാളികളുടെ മിനിമം വേതനം ആഗസ്റ്റ് ആറുമുതല്‍ പ്രാബല്യം നല്‍കി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഖാദി തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്കനുസരിച്ചു പീസ് റേറ്റ് വിഭാഗം തൊഴിലാളികള്‍ക്ക് നിലവിലുള്ള 266.30 രൂപ യില്‍ നിന്നും 400.60 രൂപയായും ദിവസവേതന തൊഴിലാളികള്‍ക്ക് 283.46 രൂപയില്‍ നിന്നും 425 രൂപയായും വര്‍ദ്ധിക്കും. അടിസ്ഥാന വേതനത്തിന് പുറമെ ജീവിതവിലസൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ക്ഷാമബത്തക്കും അര്‍ഹത ഉണ്ടായിരിക്കും. ഇതുവഴി മാസ ശമ്പളക്കാരുടെ കുറഞ്ഞ വേതനം 5214.50 രൂപയില്‍ നിന്നും 11098 രൂപയായി വര്‍ധിക്കും. മാസ ശമ്പളക്കാര്‍ക്കു 112.85 ശതമാനവും പീസ് റേറ്റ് തൊഴിലാളികള്‍ക്ക് 52.71 ശതമാനവും, ദിവസവേതനക്കാര്‍ക്കു 49.90 ശതമാനവുമാണ് വര്‍ധന ഉണ്ടായിട്ടുള്ളത്.

സ്ഥാപനങ്ങളെ വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ മൂന്നു കാറ്റഗറിയായി തിരിച്ചാണ് മാസവേതനം നിശ്ചയിക്കുന്നത്. ഏഴര കോടിക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ‘എ’ വിഭാഗത്തിലും, ഒന്നര കോടി മുതല്‍ ഏഴര കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ‘ബി’ വിഭാഗത്തിലും, ഒന്നര കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ‘സി’ വിഭാഗത്തിലും ഉള്‍പ്പെടുന്നു. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ സേവനകാലം ഒരു തൊഴിലുടമയുടെ കീഴില്‍ പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് പൂര്‍ത്തിയാക്കിയ ഓരോ അഞ്ചുവര്‍ഷത്തേക്കും ഒരു ഇന്‍ക്രിമെന്റ് എന്നനിലയില്‍ പരമാവധി മൂന്ന് ഇന്‍ക്രെമെന്റ് സര്‍വീസ് വെയിറ്റേജ് അനുവദിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഖാദി കമ്മീഷന്‍ പ്രഖ്യാപിച്ച കോസ്ററ് ചാര്‍ട്ട് പ്രകാരമുള്ള വേതനവും പരിഷ്‌കരിച്ച മിനിമംവേതനവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം നല്‍കിവരുന്ന തുക ഉപയോഗിച്ചാണ് നിലവില്‍ ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭ്യമാക്കുന്നത്. ഈ സര്‍ക്കാര്‍ 2016-17 മുതല്‍ ഇതേവരെയായി ഇന്‍കം സപ്പോര്‍ട്ട് ഇനത്തില്‍ 75.94 കോടി രൂപയും പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് ഇനത്തില്‍ 11.24 കോടി രൂപയും അനുവദിച്ചു നല്‍കിയിട്ടുണ്ട്. 2018 ജൂലൈ മാസം വരെയുള്ള മിനിമം വേതനം നിലവിലുള്ള നിരക്കില്‍ തൊഴിലാളികള്‍ക്ക് നല്‍കി. പരിഷ്‌കരിച്ച നിരക്കില്‍ മിനിമം വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഖാദി ബോര്‍ഡുമായും ഇതര ഖാദി സ്ഥാപനങ്ങളുമായും ആലോചിച്ചു നടപടികള്‍ സ്വീകരിക്കും.

വിജ്ഞാനപ്രകാരമുള്ള മിനിമം വേതനം ഖാദി മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഉറപ്പുവരുത്താന്‍ ഖാദി ബോര്‍ഡും മറ്റിതര ഖാദി സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ഈ കാര്യം ഉറപ്പുവരുത്താനായി തൊഴില്‍ വകുപ്പ് മുഖേന ഖാദി സ്ഥാപന പരിശോധനകളും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കി ക്ലെയിം പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമപരമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies