Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൊതുമേഖലാസ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും – മന്ത്രി ഇ.പി ജയരാജന്‍

by Punnyabhumi Desk
Dec 7, 2018, 06:37 pm IST
in കേരളം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന നയസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. എം സ്വരാജ് എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയില്‍ നിലനിര്‍ത്തി മത്സര ക്ഷമതയുള്ളവയാക്കുന്നതിനുള്ള നയമാണ് സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമായി, കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവായി. തുടര്‍ന്ന് ‘ഇന്‍സ്ട്രുമെന്റേഷന്‍ കേരള ലിമിറ്റഡ്’ എന്ന പേരില്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള പുതിയ കമ്പനി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബി.എച്ച്.ഇ.എല്‍-ഇ.എം.എല്‍ എന്ന സംയുക്ത സംരംഭത്തില്‍ സംസ്ഥാനത്തിന് 49 ശതമാനം ഓഹരികളാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഓഹരികള്‍ കേരളത്തിന് ഏറ്റെടുക്കാന്‍ സമ്മതവുമാണോ എന്ന് ആരാഞ്ഞു. തുടര്‍ന്ന് ഓഹരികള്‍ സംസ്ഥാനം വാങ്ങുന്നതിനുള്ള കേരളത്തിന്റെ നിര്‍ദ്ദേശം ബി.എച്ച്.ഇ.എല്‍ ബോര്‍ഡ് അംഗീകരിക്കുകയും അവര്‍ നല്‍കിയെ കരട് എഗ്രിമെന്റ് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

കൊച്ചിയിലെ അമ്പലമുകളില്‍ എഫ്.എ.സി.ടിയുടെ അധീനതയിലുള്ള 481 ഏക്കര്‍ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പും, ഫാക്ടും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി കൈമാറുന്ന സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് തീരുമാനം ഇതുവരെ ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ എച്ച്.എം.ടിയുടെ കൈവശത്തിലുള്ള ഭൂമി സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ ആസ്തികള്‍ അന്യാധീനപ്പെട്ട് പോകാതിരിക്കുന്നതിനും തൊഴില്‍സംരക്ഷണത്തിനും സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയ്ക്കും എതിരായി വരുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നയം എങ്ങനെ പ്രതിരോധിക്കാമെന്ന് സഭ കൂട്ടായി ചിന്തിക്കണമെന്ന് മന്ത്രിസഭയില്‍ അറിയിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies