ആലപ്പുഴ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ചരിത്രപ്രദര്‍ശനം വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. കലോത്സവത്തിന്റെ മുഖ്യവേദിയായ ലിയോതേര്‍ട്ടീന്ത് സ്‌കൂളിലെ മീഡിയ സെന്ററിനോട് ചേര്‍ന്നാണ് ചരിത്രപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. കേരള നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ ചരിത്രത്തിലൂടെ എന്നതാണ് ചരിത്രപ്രദര്‍ശനത്തിന്റെ ആശയം. കേരള നവോത്ഥാന ചരിത്രം കടന്നുപോയ വഴികള്‍ രേഖാചിത്രങ്ങളിലൂടെയും ചരിത്ര രേഖകളിലൂടെയും ഇവിടെ വിവരിക്കുന്നു.













Discussion about this post