തിരുവനന്തപുരം: തനിക്കെതിരെ സര്‍ക്കാരും പോലീസും ചുമത്തിയത് കള്ളക്കേസാണെന്ന് ജയില്‍ മോചിതനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ജയിലില്‍ കിടക്കേണ്ട കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കിരാതമായ നടപടികളാണ് പോലീസും സര്‍ക്കാരും തന്നോട് ചെയ്തത്. മാനുഷിക പരിഗണന പോലും നല്‍കിയില്ല. ജയിലില്‍ ആയിരുന്നപ്പോഴും മനസില്‍ അയ്യപ്പനിലുള്ള വിശ്വാസം മാത്രമായിരുന്നു. ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ആചാര ലംഘനം നടന്നില്ല. സമാധാനപരമായ പോരാട്ടം തുടരും. വിശ്വാസികള്‍ക്കെതിരായ നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീംകോടതി വിധി മറയാക്കി ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഊഷ്മളമായ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകരും അയ്യപ്പഭക്തരും നല്‍കിയത്.













Discussion about this post