ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. പാലക്കാട് 930 പോയിന്റ് നേടിയപ്പോള്‍ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി. പുലര്‍ച്ചെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. സ്വര്‍ണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്. പ്രളയത്തെ തുടര്‍ന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തി ചരിതം എഴുതി. നിരവധി വിധി കര്‍ത്താക്കളെ പരാതി മൂലം മാറ്റേണ്ടി വന്നത് പോരായ്മ ആയിരുന്നു.
കവിത മോഷണത്തില്‍ പെട്ട ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയത് വന്‍ വിവാദമായി.ഒടുവില്‍ ദീപയുടെ മൂല്യ നിര്‍ണയം റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ് രക്ഷപ്പെടുകയായിരുന്നു. മേള മൂന്നു ദിവസം ആയപ്പോള്‍ മത്സരക്രമം പലപ്പോഴും താളം തെറ്റിച്ചു.













Discussion about this post